തിരുവനന്തപുരം:ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെതിരെ നീക്കം; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സി.പി.എം.
ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എ. ......
തിരുവനന്തപുരം: ദീർഘകാലമായി ശബരിമലയിലെയും പമ്പയിലെയും നിർണ്ണായക തസ്തികകളിൽ തുടരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഉടൻ മാറ്റണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്, തീർത്ഥാടന കേന്ദ്രത്തിലെ പോലീസ് സംവിധാനത്തിൽ നിലനിൽക്കുന്ന അഴിമതിയുടെയും സ്ഥാപനപരമായ പിടിമുറുക്കിന്റെയും ഗുരുതരമായ ചിത്രം പുറത്തുകൊണ്ടുവരുന്നു. 'പതിറ്റാണ്ടുകളായി ഒരേ ഉദ്യോഗസ്ഥൻ നിയന്ത്രണാധികാരമുള്ള തസ്തികയിൽ തുടരുന്നത് സുതാര്യതയെയും കാര്യക്ഷമതയെയും നിഷ്പക്ഷമായ ഭരണനിർവ്വഹണത്തെയും പ്രതികൂലമായി ബാധിക്കും' എന്ന കോടതിയുടെ നിരീക്ഷണം, സംസ്ഥാനത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തിൻ്റെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് വെളിപ്പെടുത്തുന്നത്.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഈ വിഷയത്തിൽ ഹൈക്കോടതി നേരിട്ട് ഇടപെട്ടത്, സുരക്ഷാ ക്രമീകരണങ്ങൾ മാത്രമല്ല, പോലീസിൻ്റെ നിയമന രീതികൾ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്നാരോപിച്ച് മൂന്ന് വ്യത്യസ്ത കേസുകളിൽ കുടുങ്ങിയ വ്യക്തിയുടെ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. രാജസ്ഥാൻ ഹൈക്കോടതി FIR-കൾ റദ്ദാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അർപ്പിത് നരൈൻവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ജോലി നൽകുന്ന 'സമാശ്വാസ തൊഴിൽദാന പദ്ധതി' കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ (29-03-2025-ന്) പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതകൾ നീക്കിക്കൊണ്ടും പദ്ധതി നടപ്പാക്കുന്നതിലെ നടപടിക്രമങ്ങൾ സ്പഷ്ടീകരിച്ചുകൊണ്ടുമാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മാറ്റത്തിൻ്റെ പ്രധാന ഊന്നൽ 'ഒഴിവുകളിൽ'
പുതിയ ഉത്തരവ് പ്രകാരം, ആശ്രിത നിയമനം സുഗമമാക്കാൻ ഒഴിവുകൾ നീക്കിവെക്കുന്ന രീതിയിൽ പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്.
16-ാമത്തെ ഒഴിവ്: നടപ്പു കലണ്ടർ വർഷം മുതൽ ആശ്രിത നിയമനത്തിനായി ഓരോ പതിനാറാമത്തെ ഒഴിവും മാറ്റി വെക്കേണ്ടതാണ്.
ഏകീകൃത സംവിധാനം: ആശ്രിത നിയമനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം നിലവിൽ വരും. ......
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്റെ ഭാര്യ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിൽ ചേർന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി, ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് സംഘടനയിൽ സജീവമായത്. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിന്റെ പ്രധാന മുഖവും ഷൂറാ കമ്മിറ്റി അംഗവുമാണ് ഇപ്പോൾ അഫീറ ബീബി.
മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറാണ് വനിതാ ബ്രിഗേഡിന്റെ തലവൻ. ......
പാലക്കാട്: വാർത്താ ചാനലിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചാ പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും. മനോരമ ന്യൂസ് സംഘടിപ്പിച്ച ‘വോട്ടുകവല’ എന്ന പരിപാടിയിലായിരുന്നു സംഭവം. ......
ചാലക്കുടി: സോഷ്യൽ മീഡിയയിലെ ജനപ്രിയ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള കുടുംബ കലഹം പൊലീസ് കേസായി. ഒൻപത് മാസമായി വേർപിരിഞ്ഞ് കഴിയുന്ന ഇരുവരും തമ്മിൽ ഒക്ടോബർ 25-ന് ഉണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ......
ചെങ്ങന്നൂർ: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതാണെന്ന്
കെ. എസ്.എസ്.പി.എ ആലപ്പുഴ ജില്ലാ സെക്രട്ടറി എ. ......
ഭര്‍ത്താവ് ചിലവിനു നല്കുന്നില്ലെങ്കില് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ് ആവശ്യമായ പിന്തുണ നല്കുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നല്കാന് മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരെ മകന് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന് മാസം 2 ലക്ഷം രൂപ ശമ്ബളമുണ്ടെന്നും അതിനാല്‍ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്.
തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നല്കാന് കുടുംബ കോടതി ഉത്തരവിട്ടു. ......